| പരിസ്ഥിതിയെ അറിയുക : ശ്രീ. ഓടനാവട്ടം വിജയപ്രാശ് മുഖ്യപ്രഭാഷണം നടത്തുന്നു. |
| പരിസ്ഥിതി സന്ദേശം :ശ്രീമതി. ഡി. വസന്തകുമാരി.(ബി.ആര്.സി. ട്രെയിനര്‍) |
| ഹരിത ഭൂമിക്കുവേണ്ടി കുരുന്നു കൈകള്‍ |
| ഞങ്ങളീ പ്രകൃതിയെ കാത്തുരക്ഷിക്കും |
പരിസ്ഥിതിദിനമായ ജൂണ്‍ 5 സ്ക്കൂളില്‍ സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി റാലി നടത്തി. നമ്മുടെ പരിസ്ഥിതി നേരിടുന്ന അപകടത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസും വൃക്ഷത്തെ നടീലും നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തെ വിതരണവും നടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായി ശ്രീ. ഓടനാവട്ടം വിജയപ്രകാശ് മുഖ്യപ്രാഭാഷണം നടത്തി ബി.ആര്‍സി. ട്രെയിനര്‍ ശ്രീമതി ബി.വസന്തകുമാരി പരിസ്ഥിതിസംരക്ഷണവും വിദ്യാര്‍ത്ഥികളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. സ്ക്കൂള് ഹെഡ്മിസ്ട്രസ് ബി.എസ്. ഉഷാകുമാരി സ്വാഗതവും ഇക്കോക്ലബ്ബ്കണ്വീനര് അനുജ എന്‍.ആര് നന്ദിയും പറഞ്ഞു
No comments:
Post a Comment