സാഹിത്യം



മികച്ച കായികസംസ്ക്കാരം വളര്‍ത്തുക
 രശ്മി ടി.കെ, ക്ലാസ് 7


മാനസികോല്ലാസവും ആരോഗ്യവും പ്രദാനം ചെയ്യുന്ന കളികള്‍ക്ക് മനുഷ്യ ജീവിതത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. കുട്ടികളും മുതിര്‍ന്ന വരും കളികള്‍ ഇഷ്ടപ്പെടുന്നു. കളിച്ചും കളികള്‍ കണ്ടും സംഘടിപ്പിച്ചും രൂപപ്പെടുന്ന സൗഹൃദങ്ങള്‍ ജാതിമത പരിഗ ണനകള്‍ക്കതീതമായ കൂട്ടായ്മക്കാണ് രൂപം നല്‍കുന്നത്. എന്നാല്‍ ഇന്ന് ഈ രീതികള്‍ക്ക് മാറ്റം വന്നു. ഇപ്പോള്‍ കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി വന്‍ വ്യവസായികള്‍ കുട്ടികളെ നിയന്ത്രിക്കുന്നു. എല്ലാവരും പണത്തിനുവേണ്ടി മാത്രമാണ് കളിയരങ്ങുകളിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ കായികതാ രങ്ങള്‍ അംഗീകരാവും പ്രശസ്തിയും ആഗ്രഹിക്കുന്നുണ്ട്.  ചിലര്‍ ധനസമ്പാദ ത്തിന് ഈ രംഗം ഉപയോഗപ്പെടുത്തുന്നു. ക്രിക്കറ്റും ടെന്നീ സുമൊക്കെ ഇപ്പോള്‍ അങ്ങനെയായി കഴിഞ്ഞു. ടെന്നീസും ക്രിക്കറ്റും ഇന്ന് സമൂഹത്തില്‍ പണം കൊയ്യുന്ന കളികളായി മാറി. കായികം എന്നുപറയുന്ന രംഗം വാശിയേറിയതും ഏകാഗ്രതയോടു ള്ളതുമായിരിക്കണം. കളികളില്‍ ഒരിക്കലും ധനസമ്പാദനം ലക്ഷ്യമാക്കരുത്. കായി കരംഗത്ത് പടരുന്ന അനാരോഗ്യ മല്‍സരംമൂലം വിജയത്തിന് പിന്നിലെ ആത്മസമര്‍പ്പണം വിസ്മരിക്ക പ്പെടുന്നു. എല്ലാ കളികളും വ്യക്തിയുടെ മികവിലും ഒപ്പം ഒത്തൊരുമയുടെ കരുത്തിലുമാണ് വിജയിക്കുന്നത്. ചില കളികളില്‍ ചിലര്‍ പരാജയപ്പെടുകയും ചിലര്‍ വിജയി ക്കുകയും ചെയ്യുന്നു. ഒരുമയുടെ ബലത്തിലാണ് മിക്ക കളികളും വിജയത്തിലെത്തുന്നത്. ഏതെങ്കിലും ഒരു മേഖലയിലുള്ള പരാജയം ടീമിന്റെ മൊത്തം പ്രകടന ത്തെയും ബാധിക്കും. ഗ്രാമങ്ങളില്‍ നടക്കുന്ന ടൂര്‍ണ മെന്റുകളില്‍പ്പോലും ആഡംബരത്തിന്റെ അതി പ്രസരമുണ്ട്. പൊതുജനത്തെ തങ്ങളുടെ  ഉല്‍പന്നങ്ങള്‍ക്കടിമപ്പെടു ത്തുന്നതിനുള്ള വേദിയാക്കി കളിക്കളങ്ങളെമാറ്റുന്നു. കളികളില്‍ ധനസമ്പാദനം മ്രാത്രം കാണുന്നവര്‍ പങ്കാളി കളെ വഞ്ചിക്കുകയാണ്. മത്സരങ്ങള്‍ കൂട്ടായ്മയുടെ വേദി യാണ്. മികച്ച കായിക സംസ്‌കാരം വളര്‍ത്തുക എന്നത് ഒരു ലക്ഷ്യമാണ്.
ആത്മഗതം
കല്യാണി എം.എസ്, ക്ലാസ് 6
ആകാശത്തില്‍ ഒരു വിടവ്  എന്ന കഥയില്‍ കൂടുനഷ്ടമായി ഇല്ലത്തിനുമുകളില്‍ വട്ടമിട്ടു പറക്കുന്ന  ഒരു കൃഷ്ണപ്പരുന്തുണ്ട് . അതിന് ഒരു പാടോര്‍മ്മകളുണ്ട് വേദനയുണ്ട്. എന്തൊക്കെയായിരിക്കാം പരുന്തിന്റെ ചിന്തകള്‍
 
ഞാന്‍ ഒരു കൃഷ്ണപ്പരുന്ത്. ഒരു ദിവസം ഞാന്‍ ദൂരേയ്ക്ക് യാത്രപോയി. അതും ചിറക് മുളച്ച് പറക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു ഇടിയും മഴയും വന്നു. ഞാന്‍ പെട്ടെന്ന്  പോയ പ്പോള്‍ ഒരു കമ്പിയില്‍ തട്ടി എന്റെ ചിറകുകള്‍ക്ക് ചെറിയ ഒരു ഒടിവുണ്ടായി അപ്പോള്‍ ഞാന്‍ നേരേചെന്ന് വീണത് ഒരുമര ത്തില്‍. എനിക്ക് തണ ലേ കിയും തണുപ്പേ കിയും ആ മരം കാത്തു. വളര്‍ന്നു വലു തായ പ്പോള്‍ ഞാന വിടെ കൂടു കെട്ടി താമ സിച്ചു. ഞാനും എന്റെ കുട്ടികളും ഇവിടെ സന്തോ ഷത്തോടെ കഴി യുകയായി രുന്നു. ഈ അയനി മരം എന്നെപ്പോ ലെയുള്ള ധാരാളം ജീവജാല ങ്ങളുടെ ആവാസകേന്ദ്രമാണ്.  ഞങ്ങള്‍ തമ്മില്‍ പരസ്പരം ചങ്ങാതി കളും ആയിരുന്നു. ഈ അയനി മരം ഞങ്ങളുടെ അച്ഛനാണ്. ഈ അയനിമരം ഞങ്ങളെ പ്പോലെയുള്ള ജീവ ജാലങ്ങളെ മാത്രമല്ല സഹായിച്ചിരുന്നത്. ഈ അയിനിമരത്തെ മുറിച്ച മനുഷ്യരെയും. അവര്‍ക്ക് ശുദ്ധ വായു നല്‍കിയും, തണലേകിയും, തണു പ്പേകിയും കാത്തു. അവര്‍ ക്ക് മഴ നല്‍കിയും തടിനല്‍കിയും ,കായനല്‍കിയും സഹായിച്ചു. എന്നിട്ടും മനുഷ്യര്‍ അയി നിമരത്തെപ്പോലെ യുള്ള സാഹയികളായ വൃക്ഷങ്ങളെയും, ജീവജാല ങ്ങളെയും ഇല്ലാതാക്കുന്നു. ഇതിന്റെ ദൂഷ്യഫലങ്ങള്‍ അവര്‍ അനുഭവിക്കും .അതു തീര്‍ച്ചയാണ്. ഞങ്ങള്‍ ജീവ ജാലങ്ങളെല്ലാം കൂട്ടുകുടും ബത്തോടെ കഴിയുകയായിരുന്നു. ഈ മരം മുറിച്ചതില്‍ പിന്നെ ഞങ്ങളുടെ ചങ്ങാത്തങ്ങളെല്ലാം അവസാനിച്ചു. ഈ അയനി മരം മുറിച്ചപ്പോള്‍ എന്റെയും കൂട്ടുകാരുടേയും മുട്ടകള്‍ പൊട്ടി. ഈ അയനിമരം ഭൂമിയുടേയും ദൈവത്തിന്റെയും വരദാനമാണ്. ഒരു ജീവജാലത്തെപ്പോലും നമ്മള്‍ ഉപദ്രവിക്കരുത്. ഈ മരം മുറിച്ചപ്പോള്‍ ആകാശത്തില്‍ ഒരു വിടവ് അവശേഷിക്കുന്നു. ഞങ്ങള്‍ക്ക് വിഷമവും സങ്കടവും ഉണ്ട്. ഈ മരം ഞാന്‍ ഒരിക്കലും മറക്കില്ല. ഈ മരവുമായി എനിക്ക് തീര്‍ത്താല്‍ തീരാത്തകടപ്പാടും ബന്ധവുമുണ്ട്. 

      തുമ്പപ്പൂവിന്‍റെ ആത്മഗതം
                  ശ്യാംമോന്‍ എസ് 


പണ്ട് ഞാന്‍ ഒരു തുമ്പച്ചെടിയായിരുന്നു. ഞാന്‍ മീനുമോളുടെ വീടിനുമുറ്റത്താണ് കിളര്‍ത്തുനിന്നിരുന്നത് . ഞാന്‍ വളരെ സന്തോഷത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. ഓണംവന്നപ്പോള്‍ ഞാന്‍ വിചാരിച്ചു അത്തം ഇടാന്‍ എന്നെയും മീനുമോള്‍ പറിച്ചുകളത്തില്‍ ഇടും എന്നു ഞാന്‍ മോഹിച്ചു. പക്ഷേ ഓണത്തിന് മുമ്പേ മീനുമോളുടെ അമ്മ മുറ്റം ചെത്തിവൃത്തിയാക്കാന്‍ തുടങ്ങി ഞാനും എന്റെ അടുത്തു നിന്ന പലതരം ചെടികളും ഇല്ലാതായി. മുറ്റം എല്ലാം വൃത്തിയാക്കി എന്നെയും എന്റെ  കൂട്ടുകാരേയും ദൂരേകൊണ്ടുകളഞ്ഞു . എന്നിട്ടവിടെ അത്തം ഇടാന്‍ തുടങ്ങി .എന്നപ്പോലെയുള്ള പൂക്കള്‍ ഉണ്ടങ്കിലേ എല്ലാ വീടിനും അത്തം ഇടുന്നതിനും ഭംഗി ഉണ്ടാകുകയുള്ളു. പക്ഷേ അതെല്ലാം തള്ളിക്കളഞ്ഞ് വീടിന് സൗന്ദര്യം വരുത്താനാണ് വീട്ടുകാരുടെ ആഗ്രഹം ഞങ്ങളെപ്പോലെ ഉള്ള പൂക്കള്‍ വീടിനുമുറ്റത്ത് പുത്ത് നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. ഇപ്പോള്‍ ഉള്ളവര്‍എല്ലാം വണ്ടികളില്‍ നിന്നും വാങ്ങി നടുകയാണ് ചെയ്യുന്നത്.  വീട്ടില്‍ നട്ടുപിടിപ്പിക്കുന്ന പൂക്കള്‍ കാണാന്‍ നല്ല ഭംഗിയായിരിക്കും  പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ ഒരായിരം അത്തം ഇട്ടതു പോലെയാണ് എല്ലാവര്‍ക്കും തോന്നുന്നത്. ഞങ്ങളെപ്പോലെയുള്ള പൂക്കളെ നശിപ്പിച്ചുകളഞ്ഞാല്‍  ഭൂമിയിലെ ഒരു സൗന്ദര്യം ആണ് നഷ്ടപ്പെടുന്നത്. ഈ ചെത്തികളയുന്ന ചെടികള്‍ നട്ടുപിടിപ്പിച്ചാല്‍ ഭൂമിയില്‍ ഒരു പൂമൊട്ട് വിരിഞ്ഞത് പോലെയാണ്. പൂവിരിയുന്നത് ഒരു സൗന്ദര്യം ആണ്. സുഗന്ധം ആണ്. ഓരോ ചെടികള്‍ ചെത്തിക്കളയുമ്പോഴും അതിന്റെ ഗുണം എന്താണെന്ന് ആദ്യം നമ്മള്‍ ഓര്‍ക്കണം. ചെടികളും പൂക്കളും മരങ്ങളും കായ്ക്കളുമെല്ലാം ഭൂമിയുടെ വരദാനവും കാരുണ്യവും ആണ്. ഇവയെല്ലാം നശിപ്പിക്കാതിരുന്നാല്‍  ഭൂമി ഒരു പച്ചപ്പട്ട് വിരിച്ചതുപോലെയാകും.




കഴിഞ്ഞു പോയ കാലം
  ദേവികാ മനോജ്, ക്ലാസ് : 7

ആനന്ദ് രാവിലെയുണര്‍ന്നു. ഇന്നലെയെന്തൊക്കെ സ്വപ്നങ്ങാണ് കണ്ടത്? എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. പക്ഷേ എല്ലാം അതേപോലെ തന്നെ . അവന്‍ ചിന്തയിലേക്ക് മുഴുകി വീണു. അവന്‍ ഓര്‍ക്കാന്‍ തുടങ്ങി . തന്റെ നാടിനെ ക്കുറിച്ചു തന്റെ അമ്മയെക്കുറിച്ച്. എന്റെ അമ്മ എനിക്ക് എത്ര പാട്ടുകള്‍ പാടിത്തന്നു? എത്ര കഥകള്‍ പറഞ്ഞുതന്നു? ഒന്നും മറക്കാന്‍ പറ്റില്ല. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഓണത്തിന് ഊഞ്ഞാലാടിയതും, സദ്യയുണ്ടതും, പുതിയഓണക്കോടിയുടുത്ത് അമ്പലത്തില്‍ പോയതും, കളിക്കാന്‍ നേരം വെള്ളം തട്ടി അമ്മയുടെ പുറത്തേക്ക് തൂകിയതും. ഊഞ്ഞാലില്‍ നിന്നും വീണപ്പോള്‍ സ്‌നേഹത്തോടെ വന്ന് അമ്മ എന്നെഎടുത്തതും ഒക്കെ. പക്ഷേ ആ അമ്മയെത്തന്നെയാണല്ലോ ഞാന്‍ പിന്നീട് ഉപേക്ഷിച്ചത്. കുടുംബവും ഭാര്യയുമൊക്കെയാ യപ്പോള്‍ ഞാന്‍ എന്റെ പെറ്റമ്മയെ മറന്നു.ഞാന്‍ സ്വാര്‍ത്ഥനായി.എന്നെ അങ്ങനെയാക്കിത്തീര്‍ത്തു എന്റെ ജീവിതം. കാലം മാറുന്നതിനനുസരിച്ച് ഞാനും മാറിപ്പോയി. എങ്കിലും ഞാന്‍ എന്റെ അമ്മയെക്കുറിച്ച് ഓര്‍ക്കണമായിരുന്നു. എന്റെ മുന്നേറ്റത്തിനു വേണ്ടി ഞാന്‍ അവരെ ഉപേക്ഷിച്ചു. ഇനി ആ സ്‌നേഹം ഇനിയെനിക്കത് എവിടെ നിന്നും ലഭിക്കും. കഴിഞ്ഞ പോയ കാലം എന്തുമനോഹരമായിരുന്നു. ഇനി അത് എനിക്ക് ലഭിക്കില്ല. കഴിഞ്ഞു പോയ കാലം ഇനി ഓര്‍ക്കുവാന്‍ ഇനി ഓര്‍മ്മകള്‍ മാത്രം.......


Sweet Moments 
Krishna Priya. R, Std. V   

 

 




I Saw a Cat
over the house
cat is crying
Myavoo, Myavoo, Myavoo.....
I saw a Cuckoo in the tree
Cuckoo is Singing
Ku...Ku...Ku
I Saw a moon in the Sky
at night , moon smiling every night......
I saw a green tree in the trees
Smiling and dancing them.
I wake up at early morning
hen and cat all wake up.
Brids and butterfliers are dancing
around the floweres
Each moment is very happy.
in my life.....................

 
 
മഴക്കാല ഓര്‍‍മകള്‍
ദേവികാ മനോജ്, ക്ലാസ് : 7

ഇതുവഴിയൊഴുകിവരും കുളിര്‍ത്തെന്നലീ
മനസ്സിന്റെ  വ്യാധി പടര്‍ത്തിടട്ടെ
പുണ്യമീക്കുളിര്‍മയെ ധന്യമാക്കീടുവാന്‍
വിശ്വം മുഴുക്കെ കനിഞ്ഞിടട്ടെ
മഴയുടെ താളം കേള്‍ക്കാതിരുന്നാല്‍
മനസ്സിന്റെ വേദന എന്നു മാറും
മഴുയുടെ താളം കേള്‍ക്കുമ്പോളുള്ളില്‍
മലരായ് മുത്തുകള്‍ പൊഴിഞ്ഞിടട്ടെ
ഓര്‍മ്മകള്‍ കനിയുന്ന മഴയുള്ള നാളുകള്‍
വരിവരിയായ് ഇങ്ങെത്തിടട്ടെ
ഭൂമിയില്‍ വാഴും നമ്മുടെ ജീവന്‍
മഴിയില്‍ ലയിച്ചുള്ളതായിടട്ടെ
ആദ്യമായെത്തുന്ന മഴയുടെ സൗന്ദര്യം
കണ്‍കുളിര്‍ക്കെ ഞാന്‍ കണ്ടിടട്ടെ
ഓര്‍മ്മയിലെത്തുന്ന മഴയുള്ള നാളുകള്‍
സ്വര്‍ഗ്ഗമായ് കരുതണമെന്നുമെന്നും
എന്നും കവിയട്ടെ എന്നും കനിയട്ടെ
മഴയുടെ താളമിന്നെങ്ങു പടരട്ടെ
ഓര്‍മ്മയില്‍ ഓര്‍ക്കുവാന്‍ കഴിഞ്ഞിടട്ടെ
ഭൂമിയുടെ ദേവന്‍ കനിഞ്ഞിടട്ടെ


അക്ഷരമാല
 ശ്രീലക്ഷ്മി. പി.വി, ക്ലാസ് : 7 

അമ്മയെന്ന രണ്ടക്ഷരമെന്‍ നാവില്‍
അന്നുഞാന്‍ ആദ്യമായ് ഉച്ചരിച്ചു
അമ്മതന്‍ പാലിന്റെ മധുരമാം നന്മകള്‍
എന്നില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.
ഹരിശ്രീയില്‍ നിന്നും പിച്ചവച്ചു ഞാന്‍
അക്ഷരലോകത്തേക്കാദ്യമായ്
അക്ഷരലോകത്തേക്കാദ്യമായ് ചെല്ലുമ്പോള്‍
അത്ഭുതമായിരുന്നെന്‍ മനസ്സില്‍
പലരൂപമായിട്ടും വന്നു എന്‍ മുന്നില്‍
കൗതുകത്തോടെ ഞാന്‍ നോക്കിനിന്നു
പലരൂപമായി തോന്നിടും അക്ഷരം
പലവര്‍ണമായി തിളങ്ങിടുന്നു.
ആ തിളക്കം എന്‍ കണ്ണില്‍
മഴവില്ലായി തോന്നിടുമ്പോള്‍
മഴവില്ലിന്‍ നിറം പോലെ അക്ഷരം
ഒന്നായി ചേര്‍ന്നിരുന്നു.
അക്ഷരം ഒന്നായി ചേര്‍ന്നിടുമ്പോള്‍
എന്തു മനോഹരമായിരുന്നു.
അക്ഷരമാലകള്‍ ഒന്നാക്കി  ഞാന്‍ എന്റെ
ഹൃദയത്തിലേക്ക് ചേര്‍ത്തിരുന്നു.

No comments:

Post a Comment