നവാഗതര്‍ക്ക് വരവേല്പ്പ് നല്‍കിക്കൊണ്ട്
പുതിയ വര്‍ഷത്തിലേക്ക്
വിജ്ഞാനത്തിന്റെ പുതിയ ലോകങ്ങള്‍ തേടി അവരെത്തി.ആദ്യമൊരമ്പരപ്പും ഉത്ക്കണ്ഠയുമൊക്കെയുണ്ടായിരുന്നെങ്കിലും അല്പനേരത്തിനുള്ളില്‍ പുതിയ കൂട്ടുകാരുമായി അലിഞ്ഞുചേര്‍ന്നു. ഒന്നാം ക്ലാസില്‍പുതുതായെത്തിയ കുരുന്നുകള്‍ക്ക് സ്വാഗതഗാനത്തിന്‍റെ അകമ്പടിയോടെ പൂച്ചെണ്ടും സമ്മാനങ്ങളുമായി വരവേല്പ്പ് നല്‍കിയപ്പോള്‍ കുട്ടികളുടെ അപരിചിതത്വം പെട്ടന്നില്ലാതായി. നിരവധി പ്രഗല്‍ഭരുടെ സാന്നിദ്ധ്യംകൊണ്ട് പ്രവേശനോല്‍സവം ശ്രദ്ധേയമായി.
സ്ക്കൂള്‍ ജൂണ്‍ 3ന് തുറക്കും
പുതിയ അധ്യയനവര്‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സ്ക്കൂള്‍ 2013 ജൂണ്‍ 3ന് തുറക്കും. പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഊഷ്മളവും വര്‍ണപ്പകിട്ടാര്‍ന്നതുമായ വരവേല്പ് നല്‍കിക്കൊണ്ടുള്ള പ്രവേശനോല്‍സവത്തോടെയാണ് ആദ്യദിനം ആരംഭിക്കുന്നത്. പൂച്ചെണ്ടുകളും മധുരപലഹാരങ്ങളും സമ്മാനപ്പൊതികളുമായി സീനിയര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കൊച്ചുകൂട്ടുകാരെ വരവേല്ക്കും.

No comments:
Post a Comment