Saturday, 9 March 2013

സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

അന്നൂര്‍ ഡി.വി.എന്‍.എസ്.എസ്. യു.പി.സ്ക്കൂള്‍ വാര്‍ഷികം നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. കെ. ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രശസ്ക കവി ശ്രീ. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി.

   
ബ്ലോഗ് ഉദ്ഘാടനം ചെയ്തു
അന്നൂര്‍ ഡി.വി.എന്‍.എസ്.എസ്. സ്ക്കൂളിന്‍റെ ബ്ലോഗ്  സ്ക്കൂള്‍ മാനേജര്‍ ശ്രീ. രാഘവന്‍പിള്ള ഉദ്ഘാടനം ചെയ്തു.
സ്ക്കൂളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വിദ്യാര്‍ത്ഥികളുടെ രചനകള്‍, സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സ്ക്കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും www.dvnssups.blogspot.in എന്ന സൈറ്റില്‍നിന്ന് അറിയാനാകും.


പുസ്തകം പ്രകാശനം ചെയ്തു

അന്നൂര്‍ ഡി.വി.എന്‍.എസ്.എസ്. യു.പി സ്ക്കൂളിലെ  വിദ്യാര്‍ത്ഥികളുടെ രചനകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച വരമൊഴി എന്ന പുസ്തകത്തിന്‍റെ പ്രകാശനം കൊട്ടാരക്കര ബി.പി.ഒ ശ്രീ. ബി. രാധാകൃഷണന്‍ ഉണ്ണിത്താന്‍ നിര്‍വ്വഹിച്ചു. സ്ക്കള്‍ലീഡര്‍ അഭിഷേക് മധുസൂദനന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി.


അന്നൂര്‍ ഡി.വി.എന്‍.എസ്.എസ്.യു.പി.സ്‌ക്കൂള്‍  
  വാര്‍ഷികാഘോഷവും 
എന്‍ഡോവ്‌മെന്റ് വിതരണവും

 അന്നൂര്‍ ഡി.വി.എന്‍.എസ്.എസ്.യു.പി.സ്‌ക്കൂളിലെ വാര്‍ഷികാഘോഷവും എന്‍ഡോവ്‌മെന്റ് വിതരണ വും മാര്‍ച്ച് 13 ബുധനാഴ്ച വൈകിട്ട് 4  മണിമുതല്‍ നടക്കുകയാണ്. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ഇന്ദിര ആഘോഷ പരിപാടി കള്‍ ഉത്ഘാടനം ചെയ്യും. പ്രശസ്ത കവി ശ്രീ. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. വിദ്യാര്‍ത്ഥികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വരമൊഴി എന്ന പുസ്തകത്തിന്റെ പ്രകാശനവും നമ്മുടെ സ്‌കൂളിനെക്കുറിച്ച് ലോകത്തെവിടെയുള്ളവര്‍ക്കും അറിയുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ചടങ്ങില്‍ വച്ച ് 2011-12 വര്‍ഷത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റുകളും വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. പരിപാടികളുടെ വിജയത്തിനു വേണ്ടി ഏവരുടേയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് താല്പര്യപ്പെടുന്നു.
                                                                             എന്ന്,
    എസ്. സിനു                                                       ബി.എസ്. ഉഷാകുമാരി
 (പി.ടി.എ.പ്രസിഡന്റ്)                                         (ഹെഡ്മിസ്ട്രസ്)
                                    ശ്രീമതി ഉഷാ സുരേഷ്
                                (എം.പി.ടി.എ.പ്രസിഡന്റ്)






                      മാര്‍ച്ച് 13 ബുധന്‍ വൈകിട്ട് 5 മണി 
               വാര്‍ഷികസമ്മേളനം
അദ്ധ്യക്ഷന്‍       : ശ്രീ. സിനു. എസ്
                           (പി.ടി.എ.പ്രസിഡന്റ്)
ഈശ്വരപ്രാര്‍ത്ഥന: വിദ്യാര്‍ത്ഥികള്‍
സ്വാഗതം       : ശ്രീമതി. ബി.എസ്.ഉഷാകുമാരി
                        (ഹെഡ്മിസ്ട്രസ്)
റിപ്പോര്‍ട്ട്       : ശ്രീമതി. എസ്.ബിന്ദുകുമാരി
                          (എസ്.ആര്‍.ജി.കണ്‍വീനര്‍)
ഉദ്ഘാടനം       : ശ്രീമതി കെ. ഇന്ദിര
                          (പ്രസി. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്)
മുഖ്യപ്രഭാഷണം  :
ശ്രീ.പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള
വെബ്‌സൈറ്റ്

ഉദ്ഘാടനം       : ശ്രീമതി ആര്‍. ചന്ദ്രമതി
                           (എ.ഇ.ഒ, കൊട്ടാരക്കര)~
പുസ്തക പ്രകാശനം: ശ്രീ.ബി.രാധാകൃഷ്ണന്‍ഉണ്ണിത്താന്‍
                                    (ബി.പി.ഒ, കൊട്ടാരക്കര)
പുസ്തകസ്വീകരണം: 
അഭിഷേക് മധുസൂദനന്‍ (സ്‌കൂള്‍ ലീഡര്‍)
ആശംസകള്‍             : ശ്രീ. സി. രാജു (ബ്ലോക്ക് പഞ്ചാ.മെമ്പര്‍)
                                  : ശ്രീ. എന്‍. രവീന്ദ്രന്‍പിള്ള (വാര്‍ഡ് മെമ്പര്‍)
                                   : ശ്രീമതി ബി. വസന്തകുമാരി.      

                                      ( ബി.ആര്‍.സി.ട്രയിനര്‍)
സമ്മാനദാനവും
എന്‍ഡോവ്‌മെന്റ  :  ശ്രീ. കെ.രാഘവന്‍പിള്ള   
വിതരണം               (മാനേജര്‍, ഡി.വി.എന്‍.എസ്.എസ്.യു.പി.എസ്)   
നന്ദി                        : ശ്രീ. ഹരികുമാര്‍ കെ.പി (സ്റ്റാഫ് സെക്രട്ടറി) 

6 മണി മുതല്‍
                                         വിദ്യാര്‍ത്ഥികളുടെ     

                             കലാപരിപാടികള്‍

               സമ്മാനങ്ങളും     എന്‍ഡോവുമെന്റുകളും നേടിയവര്‍
ശങ്കരി കൃഷ്ണ :   വിദ്യാരംഗം വായനാ മത്സരം (സബ്ജില്ല ഒന്നാം സ്ഥാനം)
രശ്മി ടി.കെ, ശ്രീലക്ഷ്മി പി.വി :  സ്റ്റില്‍ മോഡല്‍ (സബ്ജില്ല രണ്ടാം സ്ഥാനം)
സെംസിമോള്‍ എസ് :  ടറേ ഢകക  -ഗണിത ശാസ്ത്രമേള സ്റ്റില്‍ മോഡല്‍ (സബ്ജില്ല രണ്ടാം സ്ഥാനം)
കല്യാണി എം.എസ് :  -ഗണിതശാസ്ത്രമേള നമ്പര്‍ചാര്‍ട്ട് സബ്ജില്ല ഒന്നാം സ്ഥാനം, വിദ്യാരംഗം വായനാ മത്സരം രണ്ടാംസ്ഥാനം.
ജ്യോതിക എം.എച്ച് :  -ഗണിതശാസ്ത്രമേള ചാര്‍ട്ടുകള്‍ രണ്ടാം സ്ഥാനം.

2011-12 അദ്ധ്യയന വര്‍ഷത്തില്‍  4-ാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ അശ്വതി എം.എസ് ന്‌തോളൂര്‍ നാരായണപിള്ള മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റും, 7-ാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ അമല്‍ കൃഷ്ണന്‍ ആര്‍.ജിക്ക് ഗോവിന്ദപ്പിള്ള മെമ്മോറിയല്‍ എഡോവ്‌മെന്റും 5,6,7 ക്ലാസുകളില്‍ സംസ്‌കൃതത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ശ്യാംമോന്‍ എസ്, ദേവിക മനോജ്, അമല്‍ കൃഷ്ണന്‍ ആര്‍.ജി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് കുമാരന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റും വാര്‍ഷിക സമ്മേളനത്തില്‍ വച്ച് നല്‍കുന്നതാണ്.

 

 


          

No comments:

Post a Comment